Crime

ബസ് ജീവനക്കാര്‍ തമ്മിൽ വഴക്ക്; കാസര്‍കോട് സ്വകാര്യ ബസ് അടിച്ചുതകർത്തു

കാസര്‍കോട്: കാസര്‍കോട് സ്വകാര്യ ബസിന്റെ ചില്ല് അടിച്ചുതകർത്തു. തത്വമസി എന്ന പേരിലുള്ള സ്വകാര്യ ബസിന്‍റെ ചില്ലാണ് തകർത്തത്. കാസര്‍കോട് ബന്തടുക്ക ആനക്കല്ലില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ആക്രമണത്തിൽ ചില്ല് തെറിച്ച് ബസിൽ ഉണ്ടായിരുന്ന യാത്രക്കാരന് പരിക്കേറ്റു.

ബന്തടുക്കയില്‍ നിന്ന് കാസര്‍കോട്ടോക്ക് വരികയായിരുന്ന ബസ് ആണ് അടിച്ച് പൊട്ടിച്ചത്. ബൈക്കില്‍ എത്തിയ ആളാണ് ബസ് തടഞ്ഞ് നിര്‍ത്തി ഹെല്‍മറ്റ് കൊണ്ട് ബസിന്‍റെ മുന്നിലെ ഗ്ലാസ് അടിച്ച് പൊട്ടിച്ചത്.

ആക്രമണം നടത്തിയത് മറ്റൊരു ബസിന്‍റെ ഡ്രൈവറാണെന്നാണ് വിവരം. ബസ് ജീവനക്കാര്‍ തമ്മിലുള്ള പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തെതുടര്‍ന്ന് പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസിലെ മറ്റു യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top