Health

പൊതു പരിപാടികൾ പാടില്ലെന്ന് കാസർകോട് ജില്ലാ കലക്ടർ,ഉത്തരവ് പിൻവലിച്ചതും പെട്ടെന്നായിരുന്നു

കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​പ​രി​പാ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്ന് അ​റി​യി​ച്ച് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ച് കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​ര്‍. സി​പി​എം കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​ക്ട​റു​ടെ ന​ട​പ​ടി ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.

കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ക​ള​ക്ട​ര്‍ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ണ്‍​വീ​ര്‍​ച​ന്ദ് ആ​ണ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പി​ന്‍​വ​ലി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ക​ള​ക്ട​ര്‍ വി​ശ​ദീ​ക​ര​ണ​വും ന​ല്‍​കു​ന്നു​ണ്ട്.

 


ടി​പി​ആ​ര്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ആ​ദ്യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ന് അ​നു​സൃ​ത​മാ​യി​ട്ടാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നേ​ര​ത്തെ​യു​ള്ള ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്നാ​ണ് ക​ള​ക്ട​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ഇ​ന്ന​ത്തെ ടി​പി​ആ​ര്‍ 36.6 ആ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top