ബംഗളൂരു: അഞ്ചുവർഷം മുഖ്യമന്ത്രിയായി താൻ തുടരുമെന്ന് സിദ്ധരാമയ്യ വ്യാഴാഴ്ച ബംഗളൂരുവിൽ പറഞ്ഞു. പാർട്ടിയിൽ പരസ്യപ്രസ്താവനകൾ വിലക്കി എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല വാർത്തസമ്മേളനം നടത്തി മുന്നറിയിപ്പ് നൽകിയതിന് പിറകെയാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്.

സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തിൽനിന്ന് മാറുകയും ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാവുകയും ചെയ്യുമെന്നതടക്കമുള്ള പ്രസ്താവനകൾ അടുത്തിടെ കോൺഗ്രസിലെ ചില എം.എൽ.എമാരടക്കം നടത്തിയിരുന്നു.

