കണ്ണൂർ∙ കണ്ണൂരിൽ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർക്കു നേരെ വെടിവെപ്പ്. വളപട്ടണം എസ്ഐക്കും സംഘത്തിനും നേരെയായിരുന്നു വെടിവെപ്പ്. പൊലീസ് ഉദ്യോഗസ്ഥർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ചിറക്കലിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

വധശ്രമ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോളായിരുന്നു ആക്രമണം. ഈ കേസിലെ പ്രതി റോഷനെ പിടികൂടാനെത്തിയതായിരുന്നു പൊലീസ്. അപ്പോൾ റോഷന്റെ പിതാവ് പൊലീസിനു നേരെ വെടിവയ്‌ക്കുകയായിരുന്നു.

