Kerala

കോൺഗ്രസ് രക്തസാക്ഷി കല്ലാടൻ ചന്ദ്രന്റെ മകൾ കല്ലാടൻ ബീന വിഷം കഴിച്ചു ജീവനൊടുക്കി

കണ്ണൂർ: കോൺഗ്രസ് രക്തസാക്ഷി കല്ലാടൻ ചന്ദ്രന്റെ മകൾ കല്ലാടൻ ബീന വിഷം കഴിച്ചു ജീവനൊടുക്കി. വിഷം കഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ച ബീന കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ നേഴ്സിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. നടാൽ സ്വദേശിനിയും ഇപ്പോൾ മാനന്തവാടിയിൽ താമസക്കാരിയുമായ കല്ലാടൻ ബീന (48)യെ കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് മരിച്ചത്. മെഡിക്കൽ കോളേജിൽ എത്തിച്ച അന്നുമുതൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു ബീന. മെഡിക്കൽ കോളേജിലെ ജീവനക്കാരോട് സർക്കാർ കാണിക്കുന്ന അവഗണനയുടെ ഇരയാണ് ബീനയെന്ന് എൻ.ജി.ഒ അസോസിയേഷൻ പരിയാരം ബ്രാഞ്ച് കമ്മറ്റി ആരോപിച്ചിരുന്നു. രമേശനാണ് ഭർത്താവ്. ഏകമകൻ ആദർശ്.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ അടുത്ത അനുയായിയും അംഗരക്ഷകനുമായ കല്ലാടൻ ചന്ദ്രൻ നടാൽ പാലത്തിനടുത്തെ കണ്ടൽക്കാടുകൾക്കിടെയിൽ മീൻപീടിക്കുന്നതിനിടെ നാലുപതിറ്റാണ്ടു മുൻപാണ് കൊല്ലപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ മാവേലി ശശിയുടെ നേതൃത്വത്തിലാണ് കൊലനടത്തിയത്. ഈ കേസിൽ മാവേലിശശിയടക്കമുള്ളവരെ തലശേരി കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top