Kerala

ബോംബ് നിർമിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്ക്; മറ്റാരുടെയും സഹായമുള്ളതായി തെളിവുകളില്ല; പൊലീസ്

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിനായി ബോംബ് നിർമിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാർട്ടിൻ ഒറ്റക്കാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. മറ്റാരുടെയും സഹായം ലഭിച്ചതായി തെളിവുകളില്ല. കളമശ്ശേരിയിലെ എആർ ക്യാംപിൽ മാർട്ടിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.

ഐഇഡി ഉണ്ടാക്കിയത് പ്ലാസ്റ്റിക് കവറിലാണ്. പെട്രോൾ, പടക്കം, ബാറ്ററി എന്നിവയാണ് ഉപയോഗിച്ചത്. ട്രിഗർ ചെയ്യാൻ റിമോട്ട് കൺട്രോൾ ഉപയോഗിച്ചു. ബോംബ് നിർമിച്ചത് തലേ ദിവസം കൊച്ചിയിലെ വീട്ടിലാണ്. ഫോർമാനായ ഡൊമിനികിന് സാങ്കേതിക അറിവുണ്ട്. കൂടുതൽ വിവരങ്ങൾ യൂടൂബിൽ നിന്ന് പഠിച്ചു. ഇയാളുടെ യുട്യൂബ് ലോഗിൻ വിവരങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിക്കുന്നു.

അതേസമയം, നീല കാറിനെ സംബന്ധിച്ച ദുരൂഹതയും നീങ്ങുകയാണ്. കാറിൻ്റെ നമ്പർ ഒരാൾ പൊലീസിനെ അറിയിച്ചതായാണ് വിവരം. സ്ഫോടനത്തിന് തൊട്ട് പിന്നാലെ ഭയപ്പെട്ട് അവിടെ നിന്ന് ആരെങ്കിലും പോയതാകാമെന്ന് നിഗമനം. അതിനിടെ, മുഖ്യമന്ത്രി ഉച്ചയോടെ കളമശ്ശേരിയിൽ എത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top