അന്തരിച്ച നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫിനെ (63) കാണാൻ മമ്മൂട്ടിയും ദിലീപുമെത്തി. മട്ടാഞ്ചേരിയിലെ ഹനീഫിന്റെ വസതിയിലാണ് താരങ്ങൾ എത്തിയത്.

മമ്മൂട്ടിയുടെ ഒപ്പം നടൻ പിഷാരടിയും നിർമാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു. കലാരംഗത്തെ നിരവധി പേരാണ് അവസാനമായി ഹനീഫിനെ കാണാൻ വീട്ടിലെത്തിക്കൊണ്ടിരിക്കുന്നത്. ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു ഹനീഫ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വെെകിട്ടായിരുന്നു അന്ത്യം.

