Kerala

പാലായിൽ തോറ്റതിന് ജോസ് കെ മാണി വികസനം തടഞ്ഞു പാലാക്കാരോടുള്ള പക വീട്ടുന്നു:ഡി വൈ സി കെ

പാലാ: സംസ്ഥാന ബജറ്റിൽ  പാലായുടെ വികസനം അട്ടിമറിക്കുകയാണ് ജോസ് കെ മാണിയും കേരള കോൺഗ്രസും ചെയ്തതെന്ന് ഡി വൈ സി കെ പാലാ നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി..അന്തീനാട് മേലുകാവ് മേജർ ഡിസ്ട്രിക്ട് റോഡിൽ കുരിശിങ്കൽ പാലവും അപ്രോച്ച് റോഡിന് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് 5 കോടിയും മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് ആൻ്റ് പ്രോസസിംഗ് സഹകരണ സംഘത്തിന് 2 കോടിയുമുൾപ്പെടെ ആകെ 7 കോടി രൂപ മാത്രമാണ് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ടൂറിസം, കൃഷി, പൊതുമരാമത്ത് ഉൾപ്പെടെ പാലായ്ക്കു ഗുണകരമാകുന്ന പദ്ധതികൾ മാണി സി കാപ്പൻ MLA ധനകാര്യ മന്ത്രിയ്ക്ക് സമർപ്പിച്ചിരുന്നെങ്കിലും അതൊന്നും പരിഗണനയിൽ വന്നില്ല.

എന്നാൽ ഭരണപക്ഷ മുന്നണി നേതാവ് ജോസ് കെ മാണിയുടെയും കേരള കോൺഗ്രസിന്റെയും പ്രതികാര രാഷ്ട്രീയം ജോസ് കെ മാണിയെ തോൽപിച്ച പാലാകാരോട് വൈരാഗ്യ ബുദ്ധിയും മൂലം  വികസനം തടയുകയാണ് ചെയ്തത്. ഇത്തരം വൈര്യ നിര്യാതന ബുദ്ധിയോടെയുള്ള  പ്രവർത്തനങ്ങൾ ആണ് പാലാകരോട് ഈ അടുത്ത കാലത്ത് ജോസ് കെ മാണി കാണിക്കുന്നത്. അതുപോലെ പാലാ MLA മാണി സി കാപ്പൻ ചെയ്യുന്ന വികസനം തന്റെ പേരിൽ ആക്കാൻ ശ്രെമിക്കുന്ന ജോസ് കെ മാണിയും അണികളും ആധുനിക  എട്ടുകാലി മമ്മൂഞ്ഞ് എന്ന രീതിയിൽ ആണ് വാർത്തകൾ നൽകുന്നതും പ്രചരിപ്പിക്കുന്നതും.പാലായ്ക്ക് സമ്മാനം ഈ കേരള ബഡ്ജറ്റിൽ എന്ന് പറഞ്ഞു വാർത്ത ആക്കിയും MLA യുടെ വികസന പ്രവർത്തനം തടയുക വഴി പാലാകരോടുള്ള  പക തീർക്കുകയാണെന്നും  ഡി വൈ സി കെ നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

 

സോയി പയ്യപ്പള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ടോണി  തൈപ്പറമ്പിൽ, താഹ തലനാട്,ജിഷ്ണു പറപ്പള്ളിൽ, ബെൻസൺ, റ്റിബിൻ തോമസ് , ഷൈൻ പുളിയ്ക്കൽ, നവീൻ കരൂർ, മത്തായി രാമപുരം,ബിനോയ്‌ പാലാ, ജിബിൻ ചിലബികുന്നേൽ, ആന്റോ,ജയേഷ് എലിക്കുളം, ബീന രാധാകൃഷ്ണൻ,ജ്യോതിലക്ഷ്മി,ശാലിനി, മായ സൂരാജ് എന്നിവർ പങ്കെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top