കോട്ടയം: മണർകാടുണ്ടായ കാറപകടത്തിൽ പരിക്കേറ്റവർക്ക് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി രക്ഷകനായി.

മന്ത്രി വി എൻ വാസവൻ്റെ ഭാര്യാപിതാവ് മരണവിവരമറിഞ്ഞ് അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു ജോസ് കെ മാണി.
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അദ്ദേഹം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ഏർപ്പാടുണ്ടാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മിയും
സ്ഥലത്തുണ്ടായിരുന്നു

