
തൊടുപുഴ :ജെ.സി ഐ തുടങ്ങനാടിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം തുടങ്ങനാട് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു.മുഖ്യതിഥിയായി പങ്കെടുത്ത രാഷ്ട്രപതിയുടെ അധ്യാപക അവാർഡ് നേടിയ ഡോക്ടർ വിധു പി നായർ യോഗം ഉദ്ഘാടനം ചെയ്തു.
ജെ സി ഐ സോൺ വൈസ് പ്രസിഡൻറ് ടോം പി.സെബാസ്റ്റ്യൻ ചടങ്ങിൽ പങ്കെടുത്തു .സണ്ണി അഗസ്റ്റ്യൻ ആരനോലിക്കൽ (പ്രസിഡൻറ് )ജോയികൊറ്റംകോട്ടിൽ (ഐ.പി.പി), ലിപ്സൺ മൈലാടൂർ (സെക്രട്ടറി),ഷാജു പൂവേലിൽ (ട്രഷർ ) ലിസ്സി സണ്ണി ആരനോലിക്കൽ ( ജേസ് റെറ്റ് ചെയർപേഴ്സൺ) , ആലിവിയ ഡോണി പനച്ചിനാനിക്കൽ (ജെ. ജെ ചെയർപേഴ്സൺ ),ഫ്രാൻസിസ് കുര്യൻ കൈനി കുന്നേൽ,പ്രകാശ് മനപ്പുറത്ത്, ഡോണി പനച്ചി നാനിക്കൽ,ജോസ് ചെറിയാൻ പൂവ്വത്തുങ്കൽ ,ജോബി കടുകൻമാക്കൽ, (വൈസ് പ്രസിഡന്റ്മാർ ), അജീത് കുര്യൻ പൂവ്വത്തുങ്കൽ, ആഗസ്റ്റ്യൻ കടുകൻമാക്കൽ, ബൈജു പൂവ്വത്തുക്കൽ, റ്റിജു സെബസ്റ്റ്യൻ കൊച്ചു വീട്ടിൽ, ബൈജു കുര്യൻ വയലിക്കുന്നേൽ, റോജോ കണ്ണംകുളത്ത് ബിജു പൂവേലിൽ (ഡയറകടേഴ്സ് )എന്നിവരാണ് ചുമതലയേറ്റത്.

