Kerala

കോട്ടയത്തെ പി യു തോമസിൻ്റെ നവജീവൻ ട്രസ്റ്റിനോട് സാമ്യമുള്ള പേര് ജനജീവൻ ട്രസ്റ്റ് ഉപയോഗിച്ച് പിരിവ് മാഫിയാ കൊഴുക്കുന്നു

കോട്ടയം: മണർകാട് ബസ് സ്റ്റാഡിന് സമീപം പ്രവർത്തിക്കുന്ന ജനജീവൻ ട്രസ്റ്റ് എന്ന സ്ഥാപനം ചികിത്സാ സഹായം നൽകാനെന്ന പേരിൽ തോട്ടയ്ക്കാട് മേഖല കേന്ദ്രീകരിച്ച് വ്യാപകമായ പണപ്പിരിവ് നടത്തുന്നതായി പരാതി.മാടത്താനി, കൊങ്ങത്തനം, പാലമറ്റം, കുറുമ്പനാടം മേഖലകൾ കേന്ദ്രീകരിച്ചാണ് വ്യാപകമായി പണപ്പിരിവ് നടത്തുന്നത്. കോട്ടയം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പി യു തോമസിൻ്റെ നവജീവൻ ട്രസ്റ്റിനോട് സാമ്യമുള്ള പേര് ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്.

ക്യാൻസർ രോഗികൾക്കും ഡയാലിസിസ് ചെയ്യേണ്ട രോഗികൾക്കും ചികിത്സാ സഹായവും വാഹന സൗകര്യവും നൽകാൻ എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. പണപ്പിരിവിനായി എത്തുന്നത് സ്ത്രീകളാണ്.പരാതി ലഭിച്ചതിനെ തുടർന്ന് ജനജീവൻ ട്രസ്റ്റ് പണം വാങ്ങി നൽകിയ രസീതിൽ ബന്ധപ്പെട്ടപ്പോൾ കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് ഇവർ ചെയ്തത്. വിശദമായി ചോദിച്ചപ്പോൾ ഞങ്ങൾ പലർക്കും വാഹന സൗകര്യം ചെയ്തു കൊടുക്കാറുണ്ടെന്ന് പറഞ്ഞു. എന്നാൽ എവിടെയൊക്കെയാണ് ചികിത്സാ സഹായം നൽകിയതെന്നോ ആർക്കാണ് നൽകിയതെന്നോ ചോദിച്ചപ്പോൾ വ്യക്തമായ മറുപടി പറയാൻ ജനജീവൻ ട്രസ്റ്റ് അധികൃതർ തയ്യാറായില്ല. ഇതിൽ നിന്ന് തന്നെ മനസിലാകുന്നത് ഇത് പണംപിരിച്ച് ദുരുപയോഗം ചെയ്യുകയാണ് എന്നാണ്. ജനജീവൻ ട്രസ്റ്റ് സംബന്ധിച്ച് മുൻപും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top