Kerala

ജലനിധി സുസ്ഥിര താപദ്ധതിക്ക് കരൂരിൽ തുടക്കമായി

 

പാലാ: കരൂർ ഗ്രാമ പഞ്ചായത്തിലെ ചെറുകിട കുടിവെള്ള പദ്ധതികൾ നവീകരിക്കുന്നതിനായുള്ള ജലനിധി സുസ്ഥിരതാ പദ്ധതിക്ക് കുടക്കച്ചിറയിൽ തുടക്കമായി. ഒന്നാം വാർഡിലെ പാറമട ജലനിധി കുടിവെള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കിണറിന്റെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീനാ ജോൺ നിർവ്വഹിച്ചു.

ബ്ലോക്കുപഞ്ചായത്തു മെമ്പർ റാണി ജോസ് അദ്ധ്യക്ഷത വഹിച്ചു. ജൽ ജീവൻ മിഷൻ ഐ.എസ്.എ. പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ, ജലനിധി പ്രോജക്ട് കമ്മീഷണർ അനൂപ് റാവുത്തർ, പഞ്ചായത്ത് മെമ്പർ അനസ്യ രാമൻ, മുൻ മെമ്പറും ഗുണഭോക്‌തൃ സംഘം പ്രസിഡന്റുമായ ജോർജ് പുളിങ്കാട്, സെക്രട്ടറി ജോസ് ചിരട്ടോലിക്കൽ എന്നിവർ പ്രസംഗിച്ചു. ഒരു കോടി അമ്പത്തിമൂന്നു ലക്ഷം രൂപയുടെ പദ്ധതികൾകളാണ് ഒന്നാം ഘട്ടത്തിൽ നടപ്പിലാക്കുക. കരൂർ ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി അൻപത്തിയാറു കോടി അൻപത്തി യൊൻപതു ലക്ഷം( 56. 59) രൂപയുടെ പദ്ധതിക്കും സർക്കാർ അംഗീകാരം ലഭിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top