തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ മെറ്റയുടെ സഹായം തേടാൻ പൊലീസ്. സിആർ കാർഡ് ആപ്പിന്റെ ഉറവിടം കണ്ടെത്താനാണ് മെറ്റയുടെ സഹായം തേടുന്നത്. വാട്സാപ്പ് വഴി പങ്കുവെച്ച ഡാറ്റയുടെ വിവരങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെടും. കോടതി വഴിയാണ് ആവശ്യപ്പെടുക. വാട്സാപ്പ് ഡാറ്റ അന്വേഷണത്തിൽ നിർണായകമാകും.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കി എന്ന വാർത്ത റിപ്പോർട്ടർ ടിവിയാണ് പുറത്തു കൊണ്ടുവന്നത്.

