പാലാ ബഹുമാനപ്പെട്ട ഹൈ കോടതി വിധി പ്രകാരം പാലാ ബഹുമാനപ്പെട്ട ഹൈ കോടതി വിധി പ്രകാരം പൊതു സ്ഥലങ്ങളിൽ പാർട്ടി കൊടി മരങ്ങൾ നീക്കം ചെയ്തിട്ടും പാലായിൽ മുത്തോലി പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും അതിർത്തി സ്ഥലമായ നെല്ലിയാനി ലയൺസ് ക്ലബ് മുൻപിൽ അധികാരത്തിന്റെ മറവിൽ കേരള കോൺഗ്രസ്(എം) കൊടിമരം സ്ഥാപിക്കുകയും ചെയ്തിട്ടും അധികാരികൾ തിരിഞ്ഞു നോക്കുന്നില്ല എന്ന് വ്യാപക പരാതി ഉയർന്നു.

സിപിഐ എം , സിപിഐ പാർട്ടികളുടെ കൊടി മരങ്ങൾ വരെ കോടതി വിധി പ്രകാരം സർക്കാർ നീക്കം ചെയുമ്പോളാണ് പാലായിൽ അധികാരികളെ നോക്ക് കുത്തി ആക്കി കേരള കോൺഗ്രസുകാർ പൊതു സ്ഥലത്തു കൊടിമരം സ്ഥാപിക്കൽ നടത്തിയത്.ഇത് ഭരണത്തിന്റെ തണലിൽ നിയമ വ്യവസ്ഥയോടുള്ള നഗ്നമായ വെല്ലിവിളിയും ,ലംഘനവുമാണെന്നു ഡി വൈ സി കെ പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.

