India

ഗാസയിൽ ആശുപത്രിക്ക് നേരെ വീണ്ടും ആക്രമണം; 13 പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസയിലെ അൽ ശിഫ ആശുപത്രിക്ക് നേരെ ആക്രമണം. മെഡിക്കൽ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. കെട്ടിടവും ആംബുലൻസുകളും തകർന്നു. ഗുരുതരമായി പരുക്കേറ്റ 20 രോഗികളെ മാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അൽ ശിഫ ആശുപത്രിയിൽ ഇരുപതിനായിരത്തിലധികം പേരുണ്ട്. സാധാരണക്കാർക്ക് അഭയം നൽകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുളളതെന്ന് യു എൻ കുറ്റപ്പെടുത്തി. 72 ജീവനക്കാർ കൊല്ലപ്പെട്ടെന്ന് യുഎന്‍ആർഡബ്ല്യുഎ അറിയിച്ചു.

ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9200 കടന്നു. 9227 പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 3826 ക്കുട്ടികളും 2405 സ്ത്രീകളുമുണ്ട്. 32,500 പേർക്കാണ് പരിക്കേറ്റത്. ബോംബാക്രമണങ്ങൾ ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിയിട്ടുണ്ട്.പ്രദേശത്തെ ഏക കാൻസർ ആശുപത്രി അടച്ചതിനാൽ 12 രോഗികൾ ചികിത്സ കിട്ടാതെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 800 പേരെ ഈജിപ്തിലേക്ക് മാറ്റണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. 1200 കുട്ടികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top