India

ഇസ്രയേലിൽ ജോലി വാ​ഗ്ദാനം ചെയ്തുള്ള ഓൺലൈൻ പരസ്യങ്ങളെ കുറിച്ച് ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാല‌യം

കൊച്ചി: ഇസ്രയേലിൽ ജോലി വാ​ഗ്ദാനം ചെയ്തുള്ള ഓൺലൈൻ പരസ്യങ്ങളെ കുറിച്ച് ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാല‌യം. കേരളത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ വിസ കച്ചവട സംഘങ്ങളാണ് ഇസ്രയേയിൽ ഒന്നേകാൽലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലിക്കായി ആളെ തേടി പരസ്യങ്ങൾ നൽകിയത്. ഇതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ഓഫീസ് ഉദ്യോഗാർഥികൾക്ക് ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്.

ഇന്ത്യയിൽനിന്നുള്ള ഒരുലക്ഷത്തോളംപേർക്ക് കാർഷിക മേഖലയിൽ തൊഴിൽ വിസ നൽകുമെന്ന ഇസ്രയേൽ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് വിസ സംഘങ്ങൾ ഓൺലൈനിൽ ആളുകളെ തേടി ഇറങ്ങിയത്. 25 മുതൽ 39 വയസുവരെയുള്ള യുവതീ യുവാക്കൾക്കാണ് അവസരമെന്നും പരസ്യത്തിൽ പറഞ്ഞിരുന്നു. ചെറിയ തുകയായ നാലര ലക്ഷം രൂപ മുടക്കിയാൽ വിസ ലഭിക്കുമെന്നാണ് വാ​ഗ്ദാനം. ഈ പണം വീസ ലഭിച്ചതിന് ശേഷം മാത്രം നൽകിയാൽ മതിയെന്നും പരസ്യത്തിൽ പറയുന്നു.

സംഘർഷത്തെത്തുടർന്ന് ഇസ്രയേലിലെ പലസ്തീൻ തൊഴിലാളികളെ പിരിച്ചുവിട്ട് ഇന്ത്യക്കാരെ നിയമിക്കുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓൺലൈനിൽ തൊഴിലന്വേഷകരെ തേടി ഇത്തരം സംഘങ്ങൾ സജീവമായത്. ഇതിന്റെ ചുവടുപിടിച്ച് 25 വയസുമുതൽ 39 വരെ പ്രായമുള്ളവർക്ക് എട്ടുമണിക്കൂർ ജോലിയും ഒന്നേകാൽലക്ഷം രൂപ ശമ്പളവും ലഭിക്കുമെന്നാണ് പരസ്യം.

സാമൂഹിക മാധ്യമങ്ങൾവഴി പ്രചരിക്കുന്ന പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ഓഫീസ് ഉദ്യോഗാർഥികൾക്ക് ജാഗ്രതാനിർദേശം നൽകിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top