ടെൽ അവീവ്: സ്വന്തം വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തവർക്ക് നേരെയും ഇസ്രയേലിന്റെ വ്യോമാക്രമണം. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ സ്വന്തം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യുകയായിരുന്ന 70 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് ആരോപിച്ചു. ഗാസവിട്ട് പോകുന്നവരെ പോലും ഇസ്രയേൽ കൊലചെയ്യുകയാണെന്നാണ് ഹമാസിന്റെ ആരോപണം. എന്നാൽ, സംഭവത്തിൽ ഇതുവരെയും ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.

ഗാസയിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 1900 കടന്നു. 24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രയേൽ മുന്നറിയിപ്പിന് പിന്നാലെ, പതിനായിരങ്ങൾ വടക്കൻ ഗാസയിൽനിന്ന് വീട് വിട്ട് പലായനം ചെയ്തു. ഗാസയിൽ സുരക്ഷിത മേഖലകൾ നിശ്ചയിക്കാൻ ചർച്ച നടത്തുകയാണെന്ന് അമേരിക്ക പ്രതികരിച്ചു. ഉചിതമായ സമയത്ത് യുദ്ധത്തിൽ പങ്കുചേരുമെന്ന് ലെബനോനിലെ ഭരണ പങ്കാളി കൂടിയായ ഹിസ്ബുല്ല വ്യക്തമാക്കി. അതിനിടെ ഇസ്രയേലിൽ നിന്ന് ഇന്ത്യാക്കാരുമായുള്ള ഓപ്പറേഷൻ അജയ് രണ്ടാം വിമാനം ഇന്ന് രാവിലെ ഡൽഹിയിലെത്തും.

