Politics

സിജി ടോണി പ്രതിപക്ഷ നേതാവാകാൻ മൽസരിക്കുന്നുവോ? ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര

 

കോട്ടയം :പാലാ :കഴിഞ്ഞ കൗൺസിൽ യോഗത്തിൽ അഡിഷണൽ അജണ്ടയെടുത്തത് നിയമ വിരുദ്ധമാണന്ന ജോസഫ് ഗ്രൂപ്പ് കൗൺസിലറായ ശ്രീമതി സിജി ടോണിയുടെ പ്രസ്താവന മുനിസിപ്പൽ അക്ടിൻ്റെ ഏതാനും ഭാഗങ്ങൾ ആരോ എഴുതി കൊടുത്തത്, മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ടും ആക്ട് പഠിച്ചു എന്ന സ്വയംഭാവം കൊണ്ടും മാണ്.സ്വന്തമായി  മനസിലാക്കി പഠിച്ചിരുന്നെങ്കിൽ, ഇത്തരത്തിലുള്ള അല്പത്ത പ്രശസ്തിക്ക് വേണ്ടി ഇങ്ങനെയൊരു പ്രസ്താവന നടത്തില്ലായിരുന്നു.
കാരണം അന്നത്തെ കൗൺസിലിൽ പ്രൊഫസർ സതീഷ് ചൊള്ളാനി ഉന്നയിച്ചത് ഇത്രയും അജണ്ടകൾ അടിയന്തര കൗൺസിലിൽ എടുക്കരുതെന്നും, പഠിക്കാൻ അവസരം കിട്ടുന്നില്ലായെന്നുമാണ്. അതിൻ്റെ അന്തസത്ത ഉൾകൊണ്ടു തന്നെയാണ് ഇന്ന് (22/01/22) നടന്ന കൗൺസിലിൽ അജണ്ട വച്ചിരുന്നതും…കൗൺസിലർക്ക് ആരോ അയച്ച് തന്ന Act-ശരിയാണ്. കൗൺസിലിൽ സന്നിഹിതരായിരിക്കുന്ന ഒരാൾ എങ്കിലും എതിർത്താൽ അഡീഷണൽ അജണ്ടകൾ ഒന്നുപോലും എടുക്കാൻ പറ്റില്ലായെന്നത് സത്യം തന്നെയാണ് .

പക്ഷേ അടിയന്തര പ്രാധാന്യമുള്ള -4 അഡിഷണൽ അജണ്ടകൾ എടുത്തപ്പോൾ സിജി ടോണി ഉൾപ്പെടെയുള്ള ആരും എതിർക്കുകയോ എടുക്കാൻ പാടില്ലെന്ന് അറിയിക്കുകയോ ചെയ്തിട്ടില്ല.അതു കൊണ്ട് നിയമപരമായി തന്നെ 4 -അജണ്ടകളും ആരുടെയും എതിർപ്പില്ലാതെ ഏകകണ്ഠേന പാസ്സാക്കുകയും ചെയ്തു . ഇനി എതിർത്തിരുന്നവെന്ന് മനപ്പൂർവമായി കള്ളം പറഞ്ഞാൽ തന്നെ, കൗൺസിൽ കഴിഞ്ഞു 48 മണിക്കൂറിനകം സെക്രട്ടറിക്ക് രേഖാമൂലം നിയമപരമായി പരാതി/വിയോജിപ്പ് നൽകാമായിരുന്നു. കാരണം നിയമ ലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടുവെങ്കിൽ മിനിറ്റ്‌സ് വരാൻ നോക്കി നിൽക്കണ്ട ആവശ്യം മില്ലല്ലോ? എന്നാൽ 20 ദിവസം കഴിഞ്ഞപ്പോഴാണ്കൗൺസിലർ സിജി ടോണിക്ക് ബോധോദയമുണ്ടായത്.ബസ്സ് പോയി കഴിഞ്ഞ് കൈനീട്ടിയിട്ട് എന്തോ കാര്യം ?

പിന്നെ അഡിഷണൽ ആയി എടുത്ത വിഷയം എന്തൊക്കെയാണെന്ന് അറിയേണ്ടേ ?
1).കുടിവെള്ളം ഇല്ലാതെ വിഷമിക്കുന്ന 70 വീടുള്ള പരമലകുന്ന് കോളനിയിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സംബന്ധിച്ച് ..
2). പാലാ നഗരസഭയിൽ വിജയകരമായി എല്ലാ മേഖലകളിലും ചർച്ച നടത്തി പൂർത്തികരിച്ച അതിദാരിദ്രസർവ്വേ പ്രകാരം അംഗീകരിച്ച 6-ഗുണഭോക്താക്കൾക്ക് അംഗീകാരം നൽകുക.
3).ജെൻഡർ ബഡ്ജറ്റ് 2022-23 നടപ്പാക്കുന്ന അതിലേക്കായി സമയും തിയതിയും നിശ്ചയിക്കുക.
4).കോവിഡ് രോഗികൾക്കുള്ള ഭക്ഷണം നഗരസഭ ഉച്ചഭക്ഷണ ശാലയിൽ നിന്നും അനുവദിക്കുക.

 

മേൽ പറഞ്ഞ കാര്യങ്ങൾ പഠിക്കാൻ സമയം ആവശ്യമുണ്ടോ . അതെയോ? നഗരസഭാ നടപ്പാക്കാനുദ്ദേശിക്കുന്ന ജനക്ഷേമ പദ്ധതികൾ അവഹേളിക്കുകയാണോ? ഇതാണോ ശ്രീമതി സിജി ടോണി ഈ പ്രസ്താവനയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കണം?. ഇത്തരത്തിലുള്ള അടിയന്തര കാര്യങ്ങൾ മാറ്റിവയ്ക്കാൻ പറ്റുമോ? അതുകൊണ്ടാണ് ആരും എതിർക്കാതെ പാസ്സായത്.ഈ വാർത്തയുടെ പശ്ചാത്തലത്തിൽ സംശയമുള്ള കൗൺസിലർമാർക്ക് നിയമം നേരിട്ട് പഠിക്കാൻ ചെയർമാൻ്റെ ഓഫിസിലും, മുനിസിപ്പൽ ലൈബ്രററിയിലും പ്രവർത്തന സമത്ത് മുനിസിപ്പൽ അക്ട് റഫറൻസിന് വയ്ക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കഴിഞ്ഞതായും ചെയർമാൻ അറിയിച്ചു..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top