Kerala

യോഗ ഒളിമ്പ്യാഡിലേക്ക് ജില്ലാതല സെലക്ഷൻ നേടി അഭിമാനമായി ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂൾ വിദ്യാർത്ഥിനി സൂര്യ സുരേഷ്

 

 

കോട്ടയം :ഇരുമാപ്രമറ്റം: എൻ സി ഇ ആർ ടി സംഘടിപ്പിക്കുന്ന ദേശീയ യോഗ ഒളിമ്പ്യാഡിൽ പങ്കെടുക്കേണ്ട കേരള ടീമിനെ എസ് സി ഇ ആർ ടി യുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കുന്നതിൻ്റെ മുന്നോടിയായി കോട്ടയം ജില്ലാ തല യോഗ ഒളിമ്പ്യാഡ് 2022 മേയ് 17 ന് കോട്ടയം നാഗമ്പടത്തുള്ള ജില്ലാ സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെട്ട സെക്കണ്ടറി തല മത്സരത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ യോഗ്യത നേടി സൂര്യ സുരേഷ്.
ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂൾ ഒമ്പതാംക്ലാസ് വിദ്യാർഥിനിയാണ് സൂര്യ. താലൂക്ക് തലത്തിൽ ഒന്നാമതെത്തിയിരുന്നു.

ലോക് ഡൗൺ കാലയളവിൽ യൂട്യൂബിലൂടെ ആണ് സൂര്യ യോഗ അഭ്യസിച്ചത്. ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂൾ നടത്തിയ ടാലൻ്റ് ഹണ്ടിലാണ് സൂര്യയുടെ കഴിവ് കണ്ടെത്തിയത്.തുടർന്ന് നിരവധി വേധികൾ ഒരുക്കി.യോഗയിലെ വിവിധ ആസനങ്ങൾ പഠിച്ചെടുത്ത സൂര്യ , അതോടൊപ്പം തന്നെ യോഗയെ സംഗീതമായി കൂട്ടിച്ചേർത്തു കൊണ്ടുള്ള ഫ്യൂഷൻ നൃത്ത രൂപം വേദികളിൽ അവതരിപ്പിച്ച് ഇതിനോടകം ശ്രദ്ധനേടിയിരുന്നു. പഠനത്തിൽ മിടുക്കിയായ സൂര്യ നൃത്തം ,ചിത്രരചന ,സ്പോർട്സ്,എന്നീ മേഖലകളിലും മിടുക്കിയാണ്.

മേച്ചാൽ പളളിക്കുന്നേൽ ,സുരേഷ്, ഐഷ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് സൂര്യ.ആരതി , ശ്രുതി എന്നിവർ സഹോദരങ്ങളാണ്.
മെയ് 23, 24 തീയതികളിൽ ഗവ. ജി വി രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരത്ത് വെച്ച് നടത്തപ്പെടുന്ന സംസ്ഥാന തല യോഗ ഒളിമ്പ്യാഡ് 2022 ൽ സൂര്യ ജില്ലയെ പ്രതിധിധീകരിച്ച് മത്സരി ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top