Kerala

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തേക്കും

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തേക്കും. യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യക്കെതിരെ യുഎസും യൂറോപ്യൻ യൂണിയനും ഉൾപ്പടെയുള്ള രാജ്യങ്ങൾഉപരോധമേർപ്പെടുത്തിയതോടെ രൂപ-റൂബിൾ ഇടപാടിലൂടെ ക്രൂഡ് ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്.

അസംസ്കൃത എണ്ണയും മറ്റ് ഉത്പന്നങ്ങളും വൻ വിലക്കിഴിവിൽ നൽകാമെന്ന് റഷ്യ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ചരക്കുനീക്കം, ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കനായാൽ റഷ്യയുടെ ഓഫർ സ്വീകരിക്കാനാണ് സർക്കാരിന്റെ പദ്ധതി.ഉപരോധം ഭയന്ന് റഷ്യയിൽ നിന്നുള്ള ക്രൂഡ് ഇറക്കമതിക്ക് നിലവിൽ പല രാജ്യങ്ങളും തയ്യാറാകുന്നില്ല. അതേസമയം, ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി ഉപരോധത്തെ ബാധിക്കില്ലെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. പണമിടപാടിനായി രൂപ-റൂബിൾ വ്യാപാര സംവിധാനം ഒരുക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധ ഇടപാടുകളുമായി നേരത്തെതന്നെ ഇന്ത്യക്ക് റഷ്യയുമായി ബന്ധമുണ്ട്.യുക്രൈൻ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയിൽ നടന്ന വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. അതേസമയം, സംഘർഷം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയുമുണ്ടായി. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 80ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. നിലവിൽ ഇതിൽ മൂന്നുശതമാനം വരെയുള്ള ഇറക്കുമതിക്ക് റഷ്യയെയയാണ് ആശ്രയിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top