രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകള്‍ കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,379 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 124 മരണവും റിപ്പോര്‍ട്ട് ചെയ്തു. 11,007 പേര്‍ ഇന്നലെ രോഗമുക്തരായി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയര്‍ന്നു. 3.24% ആണ് പുതിയ ടി.പി.ആര്‍.
സജീവ രോഗികള്‍ 1,71,830 ആയി ഉയര്‍ന്നു. ആകെ രോഗമുക്തര്‍ 3,43,06,414 ആയി. മരണസംഖ്യ 4,82,017 ലെത്തി. ആകെ വാക്‌സിനേഷന്‍ 1,46,70,18,464 ഡോസ് ആയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഒമിക്രോണ്‍ കേസുകള്‍ 1892 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് കൂടുതല്‍ കേസുകളും.
പുതിയ രോഗികളില്‍ മഹാരാഷ്ട്ര (12,160), പശ്ചിമ ബംഗാള്‍ (6078), ഡല്‍ഹി (4090) എന്നിവയാണ് മുന്നില്‍. മരണത്തില്‍ കേരളമാണ് മുന്നില്‍. പഴയ കേസുകള്‍ അടക്കം 71 പേര്‍. പശ്ചിമ ബംഗാള്‍ 13, മഹാരാഷ്ട്ര 11 എന്നിങ്ങനെയാണ് മരണം.ഒരാഴ്ചയ്ക്കുള്ളില്‍ 238% വര്‍ധനവാണ് കോവിഡ് രോഗികളില്‍ ഉണ്ടായിരിക്കുന്നത്. ലോക ശരാശരി 77% ആണ്.
ഇന്നലെ 99.28 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതില്‍ 23.50 ലക്ഷം പേര്‍ 18നു മുകളില്‍ പ്രായമുള്ളവരും ആദ്യ ഡോസ് സ്വീകരിച്ചവരുമാണ്. 33.70 ലക്ഷം പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചു. 42.60 ലക്ഷം കൗമാരക്കാര്‍ ആദ്യ ഡോസ് സ്വീകരിച്ചു.11.54 ലക്ഷം ടെസ്റ്റുകളാണ് ഇന്നലെ നടത്തിയത്. ടി.പി.ആര്‍ 3.24% ആയി. മുന്‍ ദിവസം ഇത് 3.84% ആയിരുന്നു. ഗോവയില്‍ പ്രതിദിന ടി.പി.ആര്‍ 26.43%, പശ്ചിമ ബംഗാളില്‍ 19.59%, മിസോറാമില്‍ 15.66%, മഹാരാഷ്ട്രയില്‍ 11.01% എന്നിങ്ങനെയാണ്. പ്രതിവാദ ടിപിആര്‍ മിസോറാം 13.88%, പശ്ചാിമ ബംഗാള്‍ 10.39%, ഗോവ 9.46% എന്നിങ്ങനെയാണ്.

