ന്യൂഡൽഹി: ഖത്തറിൽ ഒരു വർഷത്തിലേറെയായി തടവിലായിരുന്ന എട്ട് ഇന്ത്യൻ മുൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ചതിനെതിരെ അപ്പീൽ നൽകി ഇന്ത്യ ഖത്തറിന് അപ്പീൽ നൽകി. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചിയാണ് അപ്പീൽ സമർപ്പിച്ച കാര്യം അറിയിച്ചത്. വിധി തങ്ങളെ ഞെട്ടിച്ചതായി ഇന്ത്യൻ സർക്കാർ നേരത്തെ പറഞ്ഞിരുന്നു.

വിധി രഹസ്യാത്മകമാണ്. ലീഗൽ ടീമുമായി മാത്രമേ പങ്കുവെച്ചിട്ടുള്ളൂ. ഞങ്ങൾ ഇപ്പോൾ കൂടുതൽ നിയമ നടപടികൾ തുടരുകയാണ്. എട്ട് നാവിക ഉദ്യോഗസ്ഥരുടെ കുടുംബവുമായി ഇതിനോടകം ബന്ധപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അവരുടെ കുടുംബത്തെ ഡൽഹിയിൽ കണ്ടു. സാധ്യമായ എല്ലാ നിയമപരവും കോൺസുലർ പിന്തുണയും ഞങ്ങൾ തുടർന്നും നൽകും. ഈ സെൻസിറ്റീവ് വിഷയത്തിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങൾക്കെതിരെ ബാഗ്ചി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
അതേസമയം കഴിഞ്ഞയാഴ്ച ആണ് ഖത്തർ കോടതി എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ചത്. ഖത്തറിലെ സായുധ സേനയ്ക്ക് പരിശീലനം നൽകുന്ന സ്വകാര്യ സ്ഥാപനമായ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ പൗരന്മാരെ ആണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചാരവൃത്തി ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

