Health

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 120 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 265286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 262677 ആണ്. പത്തനംതിട്ട ജില്ലക്കാരായ 349 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 347 പേര്‍ ജില്ലയിലും രണ്ടു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1392 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. അയിരൂര്‍ 8
2. തിരുവല്ല 7
3. കോയിപ്രം 4
4. റാന്നി 4
5. തോട്ടപ്പുഴശേരി 4

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top