
.
കൊച്ചി :പ്രശസ്ത നാടക സീരിയൽ സിനിമാ താരം ശ്രീ കൊച്ചു പ്രേമൻ രക്ഷാധികാരിയായിട്ടുള്ള നമ്മൾ നാടകക്കാർ തിയേറ്റർ ഗ്രൂപ്പ് ഒരു പ്രൊഫഷണൽ നാടകത്തിന് രൂപം കൊടുക്കുന്നു. പ്രശസ്ത നാടകകൃത്ത് മൂന്നുറ്റി എഴുപത്തിഅഞ്ചിൽ പരം നാടകങ്ങളെഴുതിയ ഇന്ത്യയിലെ തന്നെ ഏകനാടകകൃത്ത്. ശ്രീ , ഫ്രാൻസിസ് T മാവേലിക്കരയുടെ രചനയും. ശ്രീ , ഫ്രാൻസിസ് T മാവേലിക്കരയുടെ രചനകളിൽഏറ്റവും കൂടുതൽ നാടകങ്ങൾ സംവിധാനം ചെയ്ത്, സൂപ്പർ ഹിറ്റ് നാടകങ്ങൾ മലയാള നാടക വേദിക്ക് സമ്മാനിച്ച , ശ്രീ വൽസൻ നിസരി സംവിധാനം ചെയ്ത് അഭിനയിക്കുകയും ചെയ്യുന്ന “മധുരനെല്ലിക്ക ” . അണിയറയിൽ ഒരുങ്ങുന്നു.

മധുരനെല്ലിക്ക :
ജീവിതം എന്നും കയ്പ്പും മധുരവും നിറഞ്ഞതാണ്. കയ്പ്പില്ലാത്ത മധുരം ഹൃദയം തൊട്ടറിയാത്ത പ്രഹസനങ്ങൾ മാത്രം. കയ്പ്പിന് ശേഷം അനുഭവക്കുന്ന മധുരത്തേക്കാൾ തീഷ്ണതയും വൈകാരികതയും മറ്റൊന്നിലും അനുഭവിക്കാനാവാത്ത നിർർ വൃതിയാണ്. അതെ, മധുരനെല്ലിക്കയിൽ നമ്മളോരോരുത്തരമുണ്ട്. നമ്മുടെ യെക്കെ ജീവിതമുണ്ട്. മധുരനെല്ലിക്ക നിങ്ങളെ യേവരേയും മനസിനെ കുളിരണിയിച്ചും ചിന്തിപ്പിച്ചും ചിരിപ്പിച്ചും ചില നേർത്ത വേദനയിലും സന്തോഷിപ്പിച്ചു കൊണ്ട്ഒരു കുടുംബ കഥയിലൂടെ നമ്മളെ കൈപിടിച്ച് നടത്തും. മലയാള നാടക വേദിക്ക് എന്നും മനസിൽ താലോലിക്കാൻ
മധുരനെല്ലിക്ക നിങ്ങൾക്ക് മുന്നിലേക്ക്ജൂലൈ ആദ്യവാരം .കയ്പ്പും മധുരവും നിറഞ്ഞ മധുരനെല്ലിക്ക.

