Health

കൂടത്തായി കൊലക്കേസ്: ജോളിക്കു ജാമ്യമില്ലെന്ന് കോടതി

കോഴിക്കോട്:കൂടത്തായി  കൂട്ടക്കൊലപാതക കേസുകളിലെ ഒന്നാം പ്രതി ജോളി ജോസഫിന്റെ ജാമ്യപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കാൻ പറ്റില്ലെന്ന് കോടതി പറഞ്ഞു.

 


മാത്യു മഞ്ചാടിയിൽ ,ആൽഫൈൻ , ടോം തോമസ് എന്നിവരുടെ കൊലപാതക കേസുകളിലെ ജാമ്യാപേക്ഷയിലാണ് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതി വിധി ഇന്ന് പറഞ്ഞത്.

മൃതദേഹാവശിഷ്ടങ്ങൾ നാഷണൽ ഫോറൻസിക് ലാബിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്ന അപേക്ഷയിലും കോടതി ഇന്ന് വിധി പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിലെ നാഷണൽ ലാബിൽ പരിശോധിക്കാനുള്ള പ്രോസിക്യൂഷൻ്റെ അപേക്ഷ കോടതി അനുവദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top