Kerala

ഈ 35 ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലെ പണം പോലും നഷ്ടപ്പെട്ടേക്കാം

ഈ 35 ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലെ പണം പോലും നഷ്ടപ്പെട്ടേക്കാം .മിക്കപ്പോഴും സുരക്ഷാപ്രശ്നങ്ങൾ കാരണമാണ് ആൻഡ്രോയിഡ് ആപ്പുകൾ വാർത്തകളിൽ നിറയുന്നത്. ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. ആപ്പുകളിൽ മാൽവെയറുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നാല് ആപ്പുകൾ ഡിലീറ്റും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ 35 ആൻഡ്രോയിഡ് ആപ്പുകൾ കൂടി നീക്കം ചെയ്യുമെന്ന റിപ്പോർട്ട് വന്നിരിക്കുന്നത്.

 

ഇവയിൽ മാൽവെയർ അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, ഒരു തുമ്പും അവശേഷിപ്പിക്കാതെ, തെളിവുകൾ പോലും ബാക്കി വെയ്ക്കാതെ പണം നഷ്ടപ്പെടുത്തുകയും ചെയ്യും. പേരുമാറ്റിയും ഐക്കൺ മാറ്റിയും തങ്ങളുടെ സാന്നിധ്യം ഹൈഡ് ചെയ്യാൻ ഇത്തരം ആപ്പുകൾക്ക് കഴിയും. വാൾസ് ലൈറ്റ് – വാൾപേപ്പേഴ്സ് പാക്ക്, ബിഗ് ഇമോജി – കീബോർഡ് -100കെ , ഗ്രാൻഡ് വാൾപേപ്പേഴ്സ് -3ഡി ബാക്ക്ഡ്രോപ്പ്സ് തുടങ്ങിയ ഏതെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എങ്കിൽ പെട്ടെന്ന് ഡീലിറ്റ് ചെയ്യണം. ഇത്തരത്തിലുള്ള 35 ഓളം ആപ്പുകൾ ഉപയോക്താക്കൾക്ക് പണി കൊടുക്കുമെന്നാണ് റിപ്പോർട്ട്. ഇവ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും വേഗം ഡീലിറ്റ് ചെയ്യുന്നതാണ് അക്കൗണ്ടിലെ പണത്തിന് നല്ലത്.

 

പരസ്യങ്ങളിലൂടെയാണ് ഇവർ പണം നഷ്ടപ്പെടുത്തുന്നത്. പരസ്യത്തിൽ ഉപയോക്താവ് ക്ലിക്ക് ചെയ്യുമ്പോൾ തന്നെ അനുവാദം കൂടാതെ ഫോണിൽ കടന്നു കയറി വിവരങ്ങൾ ചോർത്തുന്നതിനൊപ്പം ഇവ പണവും എടുക്കുന്നു. “com.android…” എന്ന് തുടങ്ങുന്ന ഏതെങ്കിലും ആപ്പ് പേരുകൾ കണ്ടാൽ അവയെ ശ്രദ്ധിക്കുക. അറിയാത്ത ആപ്പുകളെ പരമാവധി അവഗണിക്കുക എന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top