കൊച്ചി: യൂട്യൂബറെ ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ നാല് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശി അൽ അമീൻ, ഇടുക്കി സ്വദേശികളായ അഭിലാഷ്, അക്ഷയ, ആതിര എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് പരാതി നൽകിയത്.

യൂട്യൂബിൽ നിന്ന് ലഭിച്ച നമ്പറിലൂടെ ബന്ധപ്പെട്ട് അക്ഷയ എന്ന പെൺകുട്ടി ഇയാളുമായി സൗഹൃദത്തിലാവുകയും സുഖമില്ലാതെ കിടക്കുന്ന അനിയന് കൗൺസലിംഗ് നൽകണമെന്ന് പറഞ്ഞ് യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. അവിടെ വെച്ച് അക്ഷയ നൽകിയ ജ്യൂസ് കുടിച്ച് താൻ മയങ്ങി പോയെന്നും മയക്കം വിട്ട് എഴുന്നേറ്റപ്പോൾ ആതിരയെന്ന് പറയുന്ന പെൺക്കുട്ടിയെയാണ് കണ്ടെതെന്നും യൂട്യൂബർ പരാതിയിൽ പറയുന്നു.

