തിരുവനന്തപുരം: ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും ഇന്ന് മുതൽ സീറ്റ്ബെൽറ്റ് നിർബന്ധമാക്കി. കെഎസ്ആർടിസി ബസുകളിൽ ഉൾപ്പടെ നിര്‍ദേശം ബാധകമാണ്. സെപ്റ്റംബർ മുതൽ ഈ നിയമം നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നതിനും മറ്റുമായാണ് നവംബര്‍ വരെ സമയം നീട്ടിയത്. ഒക്‌ടോബർ 31നകം എല്ലാ ഹെവി വാഹനങ്ങളും സീറ്റ്ബെൽറ്റ് ഉറപ്പാക്കാനും സർക്കാർ നിർദ്ദേശിച്ചിരുന്നു.


