വരവൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അമ്പിളിയെ വീടിനകത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. 53 വയസായിരുന്നു. തങ്ങാലൂര്‍ പൂക്കുന്നത്ത് കൃഷ്ണന്‍കുട്ടിയുടെ ഭാര്യയാണ്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മകള്‍ അടുത്ത മുറിയില്‍ ഉറങ്ങുന്നുണ്ടായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മക്കള്‍: അഖില ( ചെന്നൈ.), അതുല്‍ കൃഷ്ണ (വിദ്യാര്‍ഥി ).


