ആലപ്പുഴയിൽ ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട അമ്പാടി പിടിയില്‍.ഇയാളെ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കി കാപ്പ ഉത്തരവിലൂടെ നാടുകടത്തിയിരുന്നു. എന്നാല്‍ വിലക്കിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് നാട്ടിലെത്തിയ ശേഷമാണ് ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

കായംകുളം പരിധിയില്‍ നിരവധി അടിപിടി കേസുകളില്‍ പ്രതിയാണ് ഇയാള്‍. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കായംകുളം ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ മുഹമ്മദ് ഷാഫി, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഉദയകുമാര്‍, ശ്രീകുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ അരുണ്‍, സുനീഷ്, ശരത്, ദീപക്, വിഷ്ണു, അനീഷ്, ഫിറോസ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

