India

റെയ്മണ്ട് ഗ്രൂപ്പ് ചെയര്‍മാനൻ ഗൗതം സിംഘാനിയയും ഭാര്യ നവാസ് മോഡിയും വേര്‍പിരിഞ്ഞു

ന്യൂഡല്‍ഹി: ഗൗതം സിംഘാനിയയും ഭാര്യ നവാസ് മോഡിയും 32 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം വേര്‍പിരിഞ്ഞു. കോടീശ്വരനും വസ്ത്ര വ്യാപാര ഭീമനായ റെയ്മണ്ട് ഗ്രൂപ്പിന്‍റെ ചെയര്‍മാനാണ് ഗൗതം സിംഘാനി. ഇദ്ദേഹം തന്നെയാണ് ഇത് മുന്‍കാലത്തെ പോലുള്ള ദീപാവലിയല്ലെന്ന് കുറിച്ചുകൊണ്ട് വേര്‍പിരിയല്‍ വാര്‍ത്ത അറിയിച്ചത്.

സോളിസിറ്ററായ നാടാര്‍ മോഡിയുടെ മകള്‍ നവാസ് മോഡിയെ 1999ലാണ് ഗൗതം വിവാഹം കഴിക്കുന്നത്. എട്ടുവര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു 29കാരിയായ നവാസിനെ ഗൗതം സിംഘാനിയ സഖിയാക്കുന്നത്. ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്. “ഞാനും നവാസും ഇവിടെ നിന്ന് വ്യത്യസ്ത വഴികൾ പിന്തുടരുമെന്നാണ് എന്‍റെ വിശ്വാസം.” സിംഘാനിയ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. “32 വർഷത്തെ ദമ്പതികളായി ഒരുമിച്ചു ജീവിച്ചു, മാതാപിതാക്കളായി വളർന്നു, എപ്പോഴും പരസ്പരം ശക്തിയായി… ഞങ്ങൾ പ്രതിബദ്ധത, ദൃഢനിശ്ചയം, വിശ്വാസം എന്നിവയിലൂടെ സഞ്ചരിച്ചു, ഒപ്പം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രണ്ട് കൂട്ടിച്ചേർക്കലുകളും വന്നു,” അദ്ദേഹം പറയുന്നു. എന്നാല്‍ വേര്‍പിരിയലിന്‍റെ കാരണത്തെക്കുറിച്ചോ കുട്ടികളുടെ സംരക്ഷണം ആര്‍ക്കായിരിക്കുമെന്നോ ഗൗതം വെളിപ്പെടുത്തിയിട്ടില്ല.

“അടുത്ത കാലത്തെ ദൗർഭാഗ്യകരമായ സംഭവവികാസങ്ങളെക്കുറിച്ച് പറയുമ്പോള്‍, അടിസ്ഥാനരഹിതമായ ധാരാളം കിംവദന്തികൾ പ്രചരിക്കുന്നുണ്ട്, ‘അത്ര നല്ലവരല്ലാത്തവർ’ ഞങ്ങളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾ പരത്തുന്നുണ്ട്. ഞങ്ങളുടെ രണ്ട് അമൂല്യ വജ്രങ്ങളായ നിഹാരികയ്ക്കും നിസയ്ക്കും ഏറ്റവും മികച്ചത് ചെയ്യുന്നത് തുടരുന്നതിനിടയിൽ ഞാൻ അവളുമായി പിരിയുകയാണ്.ദയവായി ഈ വ്യക്തിപരമായ തീരുമാനത്തെ മാനിക്കുകയും ബന്ധത്തിന്റെ എല്ലാ വശങ്ങളും പരിഹരിക്കാൻ ഞങ്ങൾക്ക് ഇടം നൽകുകയും ചെയ്യുക. ഈ സമയങ്ങളിൽ ഞങ്ങളുടെ കുടുംബത്തിന് നിങ്ങളുടെ ആശംസകൾ തേടുന്നു” ഗൗതം കുറിച്ചു.

വേർപിരിയൽ പ്രഖ്യാപിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ്, തന്റെ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗം മുംബൈയിലുടനീളം വിപുലീകരിക്കുന്നതിനെക്കുറിച്ച് ഗൗതം സിംഘാനിയ എക്‌സിൽ കുറിച്ചിരുന്നു. തന്റെ പിതാവ് വിജയ്പതുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയെ തുടർന്ന് സിംഘാനിയ കുറച്ച് വർഷങ്ങൾക്ക് മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു.വിജയ്പത് സിംഘാനിയയാണ് റെയ്‍മണ്ട് ഗ്രൂപ്പ് സ്ഥാപിക്കുന്നത്. പിന്നീട് അതു ഇന്ത്യയുടെ വിഐപി ബ്രാന്‍ഡായി മാറി. വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഗൗതം ഗ്രൂപ്പിനെ കൂടുതൽ മേഖലകളിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top