കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 60 രൂപ വർധിച്ച് വില 5740 രൂപയായി. പവന് 480 രൂപ കൂടി 45,920 രൂപയിലെത്തി. സർവകാല റെക്കോർഡിലാണ് സ്വർണനിരക്ക് ഇപ്പോൾ. 2023 മെയ് അഞ്ചിലായിരുന്നു സ്വർണവില ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്ന് 45,760 രൂപയായിരുന്നു പവന്റെ വില. സ്പോട്ട് ഗോൾഡിന്റെ വിലയും വൻതോതിൽ ഉയരുകയാണ്. വെള്ളിയാഴ്ച സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 2000 ഡോളറായി ഉയർന്നു.

ഔൺസിന് 2006 ഡോളറിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം അവസാനിപ്പിച്ചത്. മൾട്ടി കമോഡിറ്റി എക്സ്ചേഞ്ചിലും സ്വർണത്തിന്റെ ഭാവി വിലകൾ ഉയർന്നു.ഇസ്രായേൽ ഹമാസ് സംഘർഷമാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.

