സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം 45,000 കടന്ന് സ്വർണ വില. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു ഗ്രാമിന് 5,655 രൂപയിലും പവന് 45,240 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,595 രൂപയിലും പവന് 44,760 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്.

രാജ്യാന്തര വിപണിയിലും സ്വർണവില മുന്നോട്ട് തന്നെയാണ്. 24 മണിക്കൂറിനിടെ സ്വർണം ഔൺസിന് 1.31 ശതമാനം വില വർധിച്ച് 1,986.13 ഡോളറിലെത്തി. ഓഹരി വിപണിയുടെ ഉണർവാണ് നിലവിലെ സ്വർണവിലയെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ സെഷനിൽ നവംബർ 6 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിന് ശേഷം, സ്പോട്ട് ഗോൾഡ് 0.2% ഉയർന്ന് ഔൺസിന് 1,984.26 ഡോളറും . യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 1,987 ഡോളർ എന്ന നിലയിലുമാണ്.

