കൊച്ചി: സ്വര്‍ണം ഏവരെയും ഞെട്ടിച്ചാണ് കഴിഞ്ഞാഴ്ച കുതിച്ചുകയറിയത്. ഒരു പവന് 48000 രൂപ വരെ എത്തിയേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ച ശേഷം തിരിച്ചിറങ്ങുകയാണ് സ്വര്‍ണം. കഴിഞ്ഞ 8 പ്രവൃത്തി ദിനങ്ങളായി സ്വര്‍ണം താഴേക്ക് തന്നെ. ഇതാകട്ടെ, സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു.

സ്വര്‍ണവില ഉയരാനുള്ള പല ഘടകങ്ങളും ആഗോള വിപണിയിലുണ്ട്. എന്നാല്‍ ആശങ്കപ്പെടുത്തുന്ന സാഹചര്യം നീങ്ങിയെന്നാണ് വിലയിരുത്തല്‍. ദീപാവലി സീസണില്‍ വില കുറഞ്ഞത് ഉത്തരേന്ത്യന്‍ വിപണിയില്‍ നേട്ടമായി. നിക്ഷേപമായും ആഭരണമായും വാങ്ങി സ്വര്‍ണം സൂക്ഷിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 45280 രൂപയാണ്. ഈ മാസം മൂന്നിനായിരുന്നു ഈ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയാണ്. ഇന്ന് കേരളത്തില്‍ ഒരു പവന് നല്‍കേണ്ടത് 44360 രൂപയാണ്. പവന് ശനിയാഴ്ചത്തെ വിലയേക്കാള്‍ 80 രൂപ കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5545 രൂപയായി. ഏറ്റവും ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 920 രൂപയുടെ കുറവാണുള്ളത്.

