സംസ്ഥാനത്ത് സ്വര്‍ണവിപണിയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പവന്‍ സ്വര്‍ണത്തിന് 42000- 43000 ഇടയില്‍ വില്‍പ്പന നടന്നിരുന്ന സ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 1120 രൂപയുടെ വര്‍ധവാണ് ഉണ്ടായിരിക്കുന്നത്.

ഇതാദ്യമായാണ് ഒരു ദിവസം കൊണ്ട് സ്വര്‍ണവില ഇത്രയധികം വര്‍ധിക്കുന്നത്.44320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില
ഒരു ഗ്രാം സ്വര്‍ണത്തിന് 5540 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് ഇന്നലെ 5400, പവന് 43200 എന്നിങ്ങനെയായിരുന്നു വില ഇതിന് മുന്‍പ് ഒരു തവണ ഗ്രാമിന് 150 രൂപ വരെ ഒരു ദിവസം കൂടിയിരുന്നു എന്നാല്‍ അന്ന് രണ്ട് തവണയായാണ് വില കൂടിയത്.

