Kerala

തപാൽ ഓഫീസ് വഴി സ്വര്‍ണ്ണക്കടത്ത്; പ്രതിയെ പിടികൂടി അന്വേഷണ സംഘം

കൊണ്ടോട്ടി: തപാൽ ഓഫീസ് വഴി സ്വർണം കടത്തിയ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. ഐക്കരപ്പടിയിലെ വെളുത്തപറമ്പ് കോലോത്ത് മിത്തൽ കല്ലറ കാളാട്ടുമ്മൽ വീട്ടിൽ ശിഹാബുദ്ദീനെയാണ് പൊസീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിൽ ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) സംഘം ചൊവ്വാഴ്ച നടത്തിയ റെയ്ഡിനിടെയാണ് ഇയാൾ പിടിലായത്. 6.3 കിലോഗ്രാം സ്വർണമാണ് ഇയാൾ തപാൽ ഓഫീസ് വഴി കടത്തിയത്.

ഡി.ആർ.ഐ. സംഘം എത്തിയപ്പോൾ മുകൾനിലയിലായിരുന്ന ശിഹാബുദ്ദീൻ ചാടിയോടി രക്ഷപ്പെടാൻ ശ്രമിച്ചു. മുകൾനിലയിൽനിന്ന് പോർച്ചിന്റെ മുകളിലേക്കും അവിടെനിന്ന് ഉദ്യോഗസ്ഥരെത്തിയ കാറിനു മുകളിലേക്കും ചാടുകയായിരുന്നു. പിന്നാലെ ഓടിയ അന്വേഷണസംഘം, 350 മീറ്റർ ദൂരെ മറ്റൊരു പറമ്പിൽനിന്ന് ഇയാളെ പിടികൂടി. ഓടുന്നസമയത്ത് ഇയാളുടെ കൈയിൽ ഒരു ഡോർക്ലോസർ ഉണ്ടായിരുന്നെന്നും പിടികൂടുന്ന സമയത്ത് അതു കണ്ടില്ലെന്നും ഡി.ആർ.ഐ. ഉദ്യോഗസ്ഥർ പറഞ്ഞു. ഓട്ടത്തിനിടയിൽ ശിഹാബുദ്ദീൻ അത് അടുത്ത വീട്ടിലെ കിണറ്റിൽ വലിച്ചെറിഞ്ഞെന്ന സംശയത്തിൽ കിണറിലെ വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചും പരിശോധിച്ചു. ഏപ്രിലിൽ എത്തിച്ച സ്വർണത്തിന്റെ ഭാഗമാകാം ഇയാൾ ഓടുമ്പോൾ കൊണ്ടുപോയതെന്നു കരുതുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് തപാൽ ഓഫീസ് വഴിയുള്ള സ്വർണക്കടത്ത് പിടിച്ചത്. ദുബായിൽനിന്ന് കൊച്ചിയിലെ വിദേശ തപാൽ ഓഫീസ് വഴി കോഴിക്കോട് കാരന്തൂർ, മൂന്നിയൂർ തുടങ്ങിയ സ്ഥലങ്ങളിലെ വിലാസങ്ങളിലേക്ക് അയച്ച ഇസ്തിരിപ്പെട്ടി, ഡോർക്ലോസർ എന്നിവയുടെ ഉള്ളിൽവെച്ചു കടത്താൻ ശ്രമിച്ച 6.3 കിലോ സ്വർണമാണ് ഡി.ആർ.ഐ. സംഘം പിടികൂടിയത്. സംഭവത്തിൽ രണ്ടാംപ്രതിയായ ശിഹാബുദ്ദീൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിലായി. നിലവിൽ പ്രതികൾ ജാമ്യത്തിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top