Kerala

ഇന്ന് നാല് കേന്ദ്രങ്ങളിൽ ആം ആദ്‌മിയുടെ യുടെ പൊതുയോഗങ്ങൾ,പാലായിൽ വേരുറപ്പിക്കാനുറച്ച് എ എ പി

കോട്ടയം :പാലായിൽ ഇന്ന് നാല് കേന്ദ്രങ്ങളിൽ ആം ആദ്‌മി പാർട്ടി പൊതുയോഗങ്ങൾ നടത്തും.റബ്ബർ വിലയിടിവിനെതിരെയും,വിലക്കയറ്റത്തിനെതിരെയും ജന ,മനസാക്ഷി ഉണർത്തുവാനാണ് പൊതുയോഗങ്ങൾ.മൂന്നിലവ് ,പ്രവിത്താനം,പൈക ,പാലാ എന്നീ നാലു കേന്ദ്രങ്ങളിലാണ് പൊതുയോഗം.വൈകിട്ട് പാലായിൽ പ്രകടനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

മേലുകാവ് സഹകരണ ബാങ്കിൽ നടന്ന തെരഞ്ഞെടുപ്പിലും ,കിഴതടിയൂർ ബാങ്കിൽ നടന്ന തെരഞ്ഞെടുപ്പിലും ജന വിശ്വാസം ആർജ്ജിച്ചു മുന്നേറാൻ ആയതാണ് എ എ പി പ്രവർത്തകർക്കു ആത്മ വിശ്വാസം പകരുന്നത്.അടുത്ത് വരുന്ന തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ പാലാ മുനിസിപ്പാലിറ്റിയിലെ 26 വാർഡിലും സ്ഥാനാർത്ഥിയെ നിർത്തണമെന്നാണ് എ എ പി തീരുമാനം.അതനുസരിച്ചുള്ള പദ്ധതികളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.മേലുകാവ് പഞ്ചായത്തിൽ ഇതിനകം സ്ഥാനാർത്ഥികളുടെ പ്രാഥമിക ലിസ്റ്റ് തയ്യാറായി കഴിഞ്ഞിട്ടുണ്ട്.ഒരു വാർഡിൽ ഒരു പുരുഷനെയും ,സ്ത്രീയേയും കണ്ടെത്തുക എന്നതാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്.

 

മേലുകാവ് പഞ്ചായത്തിൽ തുടങ്ങിയിട്ടുള്ള മുന്നേറ്റം തൊട്ടടുത്ത പഞ്ചായത്തുകളായ കടനാട്‌.,മൂന്നിലവ് തുടങ്ങിയ പഞ്ചായത്തുകളിലേക്കും,എലിക്കുളം പഞ്ചായത്തിലേക്കും വ്യാപിക്കാനുള്ള ശ്രമത്തിലാണ് എ എ പി യുടെ പാലായിലെ നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.പഞ്ചാബ് തെരെഞ്ഞെടുപ്പിൽ എ എ പി യുടെ വിജയത്തിന് ശേഷം ജനങ്ങളിൽ എ എ പി ക്കു അനുകൂലമായ ഒരു മാറ്റം ആരഭിച്ചിട്ടുണ്ടെന്നു ആം ആദ്‌മി നേതാക്കൾ കോട്ടയം മീഡിയ യോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top