ഗാസസിറ്റി: ഇസ്രയേൽ ഉപരോധത്തിന്റെ ഫലമായി ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം ഉടൻ നിലച്ചേക്കും. വൈദ്യുതി ലഭ്യത കുറഞ്ഞതാണ് ആശുപത്രി പ്രവർത്തനം നിലക്കാൻ കാരണം. ഗാസയിലെ 2.3 മില്ല്യൺ ജനങ്ങളാണ് വെളളവും ഭക്ഷണവും മരുന്നും ലഭ്യാമാകാതെ വലയുന്നത്.

ആക്രമണത്തിൽ ഗാസയിലെ മരണ സംഖ്യ 6500 കടന്നു. ഗാസയിൽ കരയുദ്ധത്തിന് ഇസ്രയേൽ സൈന്യം സജ്ജമെന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അന്തിമ തീരുമാനം യുദ്ധകാല മന്ത്രിസഭയുടേത് ആണ്. വാർ കാബിനറ്റ് തീരുമാനം ഉടനെന്നും നെതന്യാഹു അറിയിച്ചു.

