ദുബായ്: ദുബായ് കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം. ലപ്പുറം സ്വദേശി യാക്കൂബ് അബ്ദുള്ളയാണ് മരിച്ചത്. ഇന്നലെ രാത്രി 12.20നാണ് കരാമയിലെ ഒരു ബില്‍ഡിംഗില്‍ അപകടം ഉണ്ടായത്. ബര്‍ദുബായിലെ അലാം അല്‍ മദീന എന്ന ജോലിക്കാരനാണ് അബ്ദുള്ള.

അുപകടത്തിന് കാരണം ഗ്യാസ് ചോര്‍ച്ച സംഭവിക്കുകയും ഗ്യാസ് ലീക്കായി പൊട്ടിത്തെറിക്കുകയുമായിരുന്നു. മലയാളികള്‍ ഉള്‍പ്പടെ ഒരുമിച്ച് താമസിക്കുന്ന ബില്‍ഡിംഗിലാണ് അപകടമുണ്ടായത്. 17 ഓളം പേര്‍ ഇവിടെയുണ്ടായിരുന്നു. മൂന്ന് മുറിയുള്ള ഫ്‌ലാറ്റിലെ അടുക്കളയില്‍ നിന്നാണ് ഗ്യാസ് ലീക്കായത്. 9 ഓളം പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.

