തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിക്കുന്നത് ന്യായീകരിച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. വില വർധിപ്പിക്കുന്നത് സപ്ലൈകോയെ നിലനിർത്താനാണ്. സബ്സിഡി നൽകുന്നതിലൂടെ പ്രതിമാസം 50 കോടിയാണ് സർക്കാരിന് അധിക ബാധ്യതയുണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സബ്സിഡി സാധനങ്ങളുടെ വില കൂട്ടുമ്പോൾ പ്രതിമാസം ചുരുങ്ങിയത് 250 രൂപയോളം കാർഡ് ഉടമയ്ക്ക് അധിക ചെലവ് ഉണ്ടായേക്കും. ഒരു മാസം അനുവദനീയമായ സബ്സിഡി സാധനങ്ങളും അതിൻ്റെ മാർക്കറ്റ് വിലയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ 780 രൂപയോളം വ്യത്യാസമുണ്ട്. വില കൂട്ടുമ്പോൾ പൊതുവിപണിയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ 500 രൂപയെങ്കിലും ലാഭമുണ്ടാകും വിധം വർധന നടപ്പാക്കാനാകും സർക്കാരിന്റെ നീക്കം. നവ കേരള സദസ്സിന് ശേഷം വർധന നടപ്പാക്കാനാണ് തീരുമാനം.

