Kerala

കോട്ടയം ജനറൽ ആശുപത്രിയിൽ ലഹരി വിരുദ്ധ സന്ദേശവുമായി ഫ്ലാഷ് മോബ്, ലഘു നാടകം, എക്സിബിസിഷൻ എന്നിവ അവതരിപ്പിച്ചു

കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും, ഗവ. സ്കൂൾ ഓഫ്‌ നഴ്സിങ്ങിന്റെയും ആഭിമുഖ്യത്തിൽ ആശുപത്രി ക്യാമ്പസ്സിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾകൊള്ളുന്ന ഫ്ലാഷ് മോബ്, ലഘു നാടകം, എക്സിബിസിഷൻ എന്നിവ അവതരിപ്പിച്ചു. പരിപാടികളുടെ ഉൽഘാടനം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു കുമാരി ആർ നിർവഹിച്ചു. കോട്ടയം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ടോണി തോമസ് (നോഡൽ ഓഫീസർ DMHP) ശ്രീമതി ഷൈല ബി. (പ്രിൻസിപ്പാൾ ഗവ. സ്കൂൾ ഓഫ്‌ നഴ്സിംഗ്) ഡോ. അനൂപ് (ഡിപിഎം, NHM, ഇടുക്കി) എന്നിവർ ആശംസകൾ അർപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top