ന്യൂഡൽഹി: ജമ്മു കശ്മീര്‍ അതിര്‍ത്തിയിൽ പാകിസ്ഥാന്‍റെ പ്രകോപനം. ഇതേ തുടർന്ന് ഇന്ന് നടന്ന ഫ്ലാഗ് മീറ്റിങിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. പാകിസ്ഥാന്‍ ജമ്മുവില്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്കുനേരെ പലതവണയായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് വെടിയുതിര്‍ത്ത സംഭവങ്ങള്‍ നടന്നിരുന്നു. ബി എസ് എഫും പാക് റേഞ്ചേഴ്സും തമ്മിൽ നടന്ന യോഗത്തിൽ അതിര്‍ത്തിയില്‍ സമാധാനം പാലിക്കാന്‍ ധാരണയായി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ന് നടന്ന ഫ്ലാഗ് മീറ്റിങില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചത്.

കഴിഞ്ഞദിവസം രാത്രി ജമ്മു കശ്മീർ അതിർത്തിയായ അര്‍ണിയയില്‍ പാക്കിസ്ഥാൻ സൈനികർ ഇന്ത്യൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തിരുന്നു. പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചും വെടിയുതിർത്തു. മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാനിൽ നിന്നുള്ള ആക്രമണമെന്ന് ബിഎസ്എഫ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. ഇരു വശത്തും ആക്രമണം പുലർച്ചെ മൂന്ന് മണി വരെ നീണ്ടു. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും ഇന്ത്യൻ സൈന്യം പറയുന്നു.
സംഭവത്തിൽ പാക്കിസ്ഥാനെ പ്രതിഷേധം അറിയിക്കുമെന്ന് കേന്ദ്ര വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചിരുന്നു. പാക്കിസ്ഥാന്റെ ആക്രമണത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്കും കേടുപാടുണ്ടായി. അര്‍ണിയയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇന്ന് ഫ്ലാഗ് മീറ്റിംഗ് നടന്നത്. ഫ്ലാഗ് മീറ്റിംഗില്‍ പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ സമാധാനം പാലിക്കാന്‍ ധാരണയിലെത്തിയശേഷമാണ് ഫ്ലാഗ് മീറ്റിംഗ് അവസാനിച്ചത്.

