കോട്ടയം :അതിരമ്പുഴയില്‍ കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി. മാന്നാനം എസ്.എന്‍.ഡി.പി. ഗുരുമന്ദിരത്തിനു സമീപം ഇതവാട്ടില്‍ ശശിയുടെ ഉടമസ്‌ഥതയിലുള്ള പുരയിടത്തിലെ 50 അടി താഴ്‌ചയുള്ള കിണറ്റിലാണു സമീപവാസിയായ വീട്ടമ്മ അകപ്പെട്ടത്. ശബ്‌ദം കേട്ട് ഓടിയെത്തിയ പ്രദേശവാസി അരുണാണ് വീട്ടമ്മ കിണറിനുള്ളിലെ പൈപ്പില്‍ പിടിച്ചു തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് കോട്ടയം അഗ്നിശമനയില്‍ വിവരമറിയിച്ചു. ഉടന്‍ തന്നെ സേനാംഗങ്ങള്‍ സ്‌ഥലത്തെത്തി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി.എസ്. സലീം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മനോജ് കുമാര്‍ എന്നിര്‍ കിണറ്റിലിറങ്ങി വീട്ടമ്മയെ കരയ്‌ക്ക് കയറ്റി.



