Kerala

പടവെട്ട്‌ സിനിമയുടെ സംവിധായകൻ ലിജുകൃഷ്ണ പീഡിപ്പിച്ചതിനെതിയെ പടവെട്ടുമെന്ന് സഹപ്രവർത്തക

കൊച്ചി :സഹപ്രവര്‍ത്തകയുടെ ലൈംഗിക പീഡന പരാതിയിന്മേല്‍ ‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇപ്പോഴിതാ ലിജു കൃഷ്ണയില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് യുവതി. 2020 ഫെബ്രുവരിയിലാണ് താന്‍ ലിജു കൃഷ്ണയുമായി പരിചയപ്പെടുന്നതെന്നും, തുടര്‍ന്ന് പടവെട്ടിന്റെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി വാടകയ്‌ക്കെടുത്ത വീട്ടില്‍ കൊണ്ടുപോയി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് യുവതി പറയുന്നത്.

ഇതിനിടെ താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും അതില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ തന്റെ സാന്നിധ്യം വേണമെന്ന് അയാള്‍ പറഞ്ഞു. ആര്‍ത്തവ സമയത്ത് തനിക്ക് നേരെ അയാള്‍ ബലപ്രയോഗം നടത്തി. അതുമൂലം തനിക്ക് ക്ഷതം സംഭവിച്ചു. ആശുപത്രിയില്‍ എത്തിക്കണം എന്ന് ആവശ്യപ്പെട്ടങ്കിലും അയാള്‍ അതിന് തയ്യാറായില്ല എന്നും യുവതി പറയുന്നു.പിന്നീട് കുറച്ച്‌ നാള്‍ അയാളില്‍ നിന്നും യാതൊരു അറിവും ഇല്ലായിരുന്നു. ആ സമയങ്ങളില്‍ താന്‍ മാനസികമായി ഏറെ തകര്‍ന്ന് അവസ്ഥയിലായിരുന്നെന്നും യുവതി പറയുന്നു.

തന്റെ ശാരീരിക- മാനസികാവസ്ഥ അയാളെ അറിയിച്ചുവെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. 2020 ഒക്ടോബറില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് താമസിക്കാന്‍ പുതിയ സ്ഥലംകണ്ടുപിടിക്കണമെന്ന ആവശ്യവുമായി വീണ്ടും അയാള്‍ ബന്ധപ്പെട്ടു. തനിക്ക് നേരെ അതിക്രമങ്ങള്‍ പുറത്ത് പറഞ്ഞാല്‍ അത് സിനിമയെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞു. തുടര്‍ന്ന് അയാളുടെ ആവശ്യപ്രകാരം താന്‍ വാടക വീട് കണ്ടുപിടിച്ച്‌ കൊടുക്കുയും ചെയ്തു. സിനമയുടെ രണ്ടാമത്തെ ഷെഡ്യൂളിനായി കഥയില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ താന്‍ സജീവമായി പങ്കെടുക്കുകയും അതിനാവശ്യമായ കണ്ടെന്റ് തയ്യാറാക്കി നല്‍കുകയും ചെയ്തിരുന്നു. ആ സമയങ്ങളിലും തന്നെ അയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നും യുവതി വ്യക്തമാക്കി.

ഇതിനിടെ താന്‍ ഗര്‍ഭിണിയാവുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തു. അത് തന്നെ ശാരീരികമായും മാനസികമായും ഏറെ തകര്‍ത്തു എന്നും യുവതി പറഞ്ഞു. ഒരിക്കല്‍ തന്നെ അയാള്‍ അയാളുടെ വീട്ടില്‍ താമസിപ്പിക്കുകയും അവിടെ വെച്ച്‌ തനിക്ക് നേരെ ബലപ്രയോഗം നടത്തുകയും ചെയ്തു. ഭയന്ന താന്‍ നാട്ടിലേക്ക് മടങ്ങി. പിന്നീട് അയാളുമായി യാതൊരു തരത്തിലും ബന്ധപ്പെടാതിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ താന്‍ പരാതിപ്പെടുമോ എന്ന ഭയത്താല്‍ പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളിനെയും അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് മനോജിനെയും ഉപയോഗിച്ച്‌ അയാള്‍ നിരന്തരമായി തന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. കൂടെ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുപലരെക്കൊണ്ടും തന്നോട് സംസാരിപ്പിച്ചു എന്നും പരാതിക്കാരിയായ യുവതി പറയുന്നു.

മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് പുറത്തുവരാന്‍ കൗണ്‍സലിംഗ് നടത്തുകയും ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം തേടുകയുമുണ്ടായി. എന്നാല്‍ പോലും തനിക്ക് ആ സംഘര്‍ഷങ്ങളില്‍ നിന്നും പുറത്തുകടക്കാന്‍ സാധിച്ചില്ലെന്നും യുവതി പറയുന്നു.പടവെട്ട് എന്ന സിനിമയ്ക്കായി തിരക്കഥ ഉള്‍പ്പടെ പല രീതിയിലുള്ള ജോലികള്‍ താന്‍ ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും യുവതി അറിയിച്ചു. തനിക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച്‌ പരാതി പറയുവാന്‍ സിനിമയില്‍ ഔദ്യോഗികമായി പരാതി പരിഹാര സെല്‍ ഉണ്ടായിരുന്നില്ല. വിഷയം സംബന്ധിച്ച്‌ സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല. തനിക്ക് നേരെയുണ്ടായ അതിക്രമത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും യുവതി കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top