India

ഇന്ത്യക്കെതിരെയുള്ള ഫിഫയുടെ പൂട്ട് തുറന്നു; ഇന്ത്യൻ ഫുട്ബോളിന് ഇത് പുതുജീവൻ

ന്യൂദില്ലി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെതിരെയുള്ള വിലക്ക് ഫിഫ നീക്കം ചെയ്തു. ആഗസ്റ്റ് 26 രാത്രിയോടെയാണ് വിലക്ക് നീക്കിയതായി ഫിഫ ഔദ്യോഗികമായി സാമൂഹ്യ മാധ്യങ്ങളിലൂടെ അറിയിച്ചത്. അസോസിയേഷനിൽ മൂന്നാമതൊരാളുടെ(സുപ്രീം കോടതി) ഇടപെടൽ എന്ന കാരണത്താൽ ആഗസ്റ്റ് 16 നാണ്  ഫിഫ ഇന്ത്യക്കെതിരെ ഈ വിലക്കേർപ്പെടുത്തിയിരുന്നത്. ഫെഡറേഷന്റെ മുൻപുണ്ടായിരുന്ന ഭരണകക്ഷികളുടെ കാലാവധി കഴിഞ്ഞിട്ടും ഭരണം തുടർന്നതിനെ തുടർന്ന് ഏറെ പണിപ്പെട്ട് ഇവരെ താഴെയിറക്കിയതിന് ശേഷമാണ് കോടതിക്ക് മൂന്നംഘ കമ്മിറ്റിയെ(CoA) പുതിയ തെരെഞ്ഞെടുപ്പ് വരെ താത്കാലികമായി നിയമിക്കേണ്ടി വന്നത്.

 

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ(AIFF) മുൻ പ്രെസിഡന്റായിരുന്ന പ്രഫുൽ പട്ടേലിന്റെ പ്രെസിഡന്റായിരിക്കാവുന്ന കാലാവധി കഴിഞ്ഞിട്ടും പുതിയ തിരഞ്ഞെടുപ്പ് നടത്താതെ വന്നപ്പോഴാണ് സ്റ്റേറ്റ് അസ്സോസിയേഷനുകൾക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്. തുടർന്ന് മുൻ പ്രെസിഡന്റായിരുന്ന പ്രഫുൽ പട്ടേലിനോട് സ്ഥാനമൊഴിയാനും തെരഞ്ഞെടുപ്പ് നടപടികൾ സ്വീകരിക്കാൻ കോടതിയുടെ നിർദേശപ്രകാരം മൂന്ന് പേർ അടങ്ങുന്ന ഒരു കമ്മിറ്റിയെ(സി.ഒ.എ) നിയമിക്കുകയുമായിരുന്നു.

 

മെയ് 18 മുതലാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ നടത്തിപ്പ് താത്കാലികമായി മൂന്ന് അംഘ കമ്മിറ്റി കോടതിയുടെ നിർദേശപ്രകാരം ചുമതലയേറ്റത്. ഇതേ തുടർന്ന് മൂന്നാമതൊരാളുടെ ഇടപെടൽ എന്ന കാരണത്താൽ ഇന്ത്യയെ ഫിഫ വിളക്കുകയായിരുന്നു. ഇതൊരു താത്കാലിക വിലക്ക് മാത്രമാണെന്നും ഫിഫയുടെ നിയമപ്രകാരം ഫെഡറേഷന്റെ പ്രവർത്തനം പഴയപടി നടന്നാൽ വിലക്ക് മാറ്റുമെന്നും ഫിഫ അറിയിച്ചിരുന്നു.

 

രണ്ട് കാര്യങ്ങൾക്ക് മാറ്റം വരുത്തണമെന്നായിരുന്നു ഫിഫയുടെ നിർദ്ദേശം:

  • സുപ്രീം കോടതി നിയമിച്ച മൂന്നംഘ കമ്മിറ്റിയെ പിരിച്ച് വിടുക
  • അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ(AIFF) ദൈനംദിന പ്രവർത്തനങ്ങൾ ഫെഡറേഷൻ ഭരണാധികാരികൾ തന്നെ നോക്കി നടത്തുക.

 

തിങ്കളാഴ്ച(ആഗസ്റ്റ് 22 ) നടന്ന സുപ്രീം കോടതിയുടെ ഹീയറിങ്ങിൽ കോടതി നിയമിച്ച മൂന്നംഘ കമ്മിറ്റിയെ പിരിച്ചുവിടുകയും തിരഞ്ഞെടുപ്പിലൂടെ തന്നെ സ്ഥാനമേറ്റ അഖിലേന്ത്യാ ഫുട്ടബോൾ ഫെഡറേഷന്റെ ആക്ടിങ് ജനറൽ സെക്രട്ടറിയായ സുനന്ദോ ധാർ നെ ഫെഡറേഷന്റെ ചുമതല ഏൽക്കണമെന്നും കോടതി വിധിച്ചിരുന്നു. ഇതോടെ ഫിഫയുടെ നിയമങ്ങൾക്ക് കോട്ടം വരാതെ ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നടക്കാൻ തുടങ്ങിയെന്ന് അറിഞ്ഞതോടെ ഫിഫ അവരുടെ വാക്കും പാലിച്ചു. ആഗസ്റ്റ് 25നു നടന്ന മീറ്റിങ്ങിൽ തന്നെ ഇന്ത്യക്കെതിരെയുള്ള വിലക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ഔദ്യോഗികമായ പ്രഖ്യാപനമുണ്ടാവാൻ അല്പം താമസം അനുഭവപ്പെട്ടെങ്കിലും വിലക്ക് മാറിയത്തിന്റെ ആഹ്ളാദത്തിലാണ് ഇന്ത്യൻ കാൽപന്ത് ആരാധകർ.

 

വിലക്ക് മാറിയതോടെ ഇന്ത്യക്ക് ഇനി ഇന്റർനാഷണൽ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. U17 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനും വിലക്ക് മാറിയതുകൊണ്ട് ഇന്ത്യക്ക് സാധിക്കും. പ്രീ സീസൺ മത്സരങ്ങൾക്കായി യു എ ഇ ലേക്ക് പോയ കേരളാ ബ്ലാസ്റ്റേഴ്സിനും പ്രീ സീസൺ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്ക് വീഴുകയും മത്സരങ്ങൾ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ വിലക്ക് മാറിയതോടെ ബ്ലാസ്റ്റേഴ്സിന് നിശ്ചയിച്ചിരുന്നത്പോലെ അവരുടെ അവസാന മത്സരം കളിക്കാനായേക്കും. ഇതിന് ഏഷ്യൻ ഫുടബോൾ കോൺഫെഡറേഷന്റെ അനുവാദം വേണ്ടി വരും. വിലക്കിന് മുൻപ് അനുവാദം ലഭിച്ചിരുന്നെങ്കിലും ഇടക്ക് വിലക്ക് വന്നതിനാൽ ഇനിയും അനുവാദംലഭിക്കേണ്ടതുണ്ട്.

 

ഫെഡറേഷന്റെ തെരെഞ്ഞെടുപ്പ് പ്രക്രിയകൾ നടന്നുകൊണ്ടിരിക്കുകയാണ്. മുൻ ഫുടബോൾ താരവും ബി ജെ പി യുടെ ലോക്സഭാ അംഗവുമായ കല്യാൺ ചൗബെയും മുൻ ഇന്ത്യൻ ഇതിഹാസ താരമായ ഭായ്ചങ് ബൂട്ടിയയുമാണ് പ്രസിഡന്റ് സ്ഥാനത്തിനായി നോമിനേഷൻ കൊടുത്തിരിക്കുന്നത്. എന്നാൽ 30 ഓളം സംസ്ഥാന അസോസിയേഷനുകൾ പിന്തുണയുള്ളത് കല്യാൺ ചൗബെക്ക് ആയതിനാൽ ഭായ്ചങ് ബൂട്ടിയക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താൻ വളരെ പുതുമുട്ടാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top