Kerala

ആവർത്തിക്കപ്പെടുന്ന ആത്മഹത്യകൾ; സർക്കാർ നിഷ്ക്രിയം: മഹിളാ കോൺഗ്രസ്‌

കൊല്ലം: സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ഫേബ സുദർശനൻ.

സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ല്‍ ക​ര്‍ഷ​ക ആ​ത്മ​ഹ​ത്യ​ക​ള്‍ ആ​വ​ര്‍ത്തി​ക്കു​മ്പോ​ള്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റി​നും കൃ​ഷി വ​കു​പ്പി​നു​മെ​തി​രെ ന​ര​ഹ​ത്യ​ക്ക്​ കേ​സെ​ടു​ക്കാ​ന്‍ നീ​തി​പീ​ഠ​ങ്ങ​ള്‍ സ്വ​യം ത​യാ​റാ​ക​ണം. കർഷകസമൂഹം വലിയ പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നത്. സാമൂഹ്യസുരക്ഷ പെന്‍ഷനുകളും മാസങ്ങളായി മുടങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വിതരണവും പ്രതിസന്ധിയിലാണ്. സംസ്ഥാനത്തെ പണം മുഴുവന്‍ ആഘോഷങ്ങള്‍ക്കായി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു. പാവപ്പെട്ട കര്‍ഷകരെയോ സാമൂഹ്യ സുരക്ഷ പരിധിയില്‍ വരുന്ന സ്ത്രീകളെയോ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും ഫേബ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top