കോട്ടയം: പിതാവിന്റെ മരണ ശേഷം വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസിൽ മകൻ അറസ്റ്റിൽ. കുളങ്ങര പുത്തൻപറമ്പിൽ കെ.ആർ ചന്ദ്രനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയത്. പിതാവിന്റെ മരണശേഷം വിൽപ്പത്രം തയാറാക്കി വ്യാജ ഒപ്പിട്ട് മുട്ടമ്പലം ഭാഗത്തുള്ള വീടും, വസ്തുവും കൈവശപ്പെടുത്തുകയായിരുന്നു പ്രതി. തുടർന്ന് ഇയാളുടെ സഹോദരി നൽകിയ പരാതിയിലാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്.

പൊലീസ് അന്വേഷണത്തിൽ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ചന്ദ്രനെ റിമാൻഡ് ചെയ്തു.

