കോട്ടയം: എരുമേലിയിൽ അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ് ഐയെ പ്രതി മർദ്ദിച്ചു. എരുമേലി എസ്ഐ ശാന്തി കെ ബാബുവിനെയാണ് എരുമേലി സ്വദേശി വി ജി ശ്രീധരൻ ആക്രമിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് മർദനമേറ്റത്. പ്രതി എസ്ഐയുടെ മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിക്കുകയായിരുന്നു.

അയൽവാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് വി ജി ശ്രീധരൻ. പൊലീസിനൊപ്പം പോകാൻ തയാറാകാതെ തർക്കിച്ചുനിന്ന ഇയാൾ അസഭ്യം പറയുകയും ചെയ്തു. അനുനയിപ്പിക്കാൻ ശ്രമിച്ചപ്പോൾ വീടിനുള്ളിൽ കയറി കതകടക്കുകയും ചെയ്തു.
തുടർന്ന് പൊലീസുകാർ ബലമായി കതക് തള്ളിത്തുറന്നു കീഴ്‌പ്പെടുത്തുന്നതിനിടെ പ്രതി എസ്‌ഐയുടെ മുടിക്കുത്തിൽ പിടിച്ചു പുറത്തിടിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ ബലമായി കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

