എരുമേലിയില്‍ മദ്യപിച്ച് ജോലി ചെയ്ത സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ശ്രീനാഥിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി. എഎസ്‌ഐ ശ്രീനാഥ് മദ്യപിച്ച് ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോട്ടയം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി. തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. സംസ്ഥാന പോലീസിനെതിരെ പല വിഷയങ്ങളിലായി വിമര്‍ശനങ്ങളുയരുന്നതിനിടെയാണ് പുതിയ സംഭവം.


