Kerala

ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാറും ., ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്ത്വത്തിൽ ഇന്ന് ഈരാറ്റുപേട്ട ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് ലഹരിവിരുദ്ധ സെമിനാറും – ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

 

 

ഈരാറ്റുപേട്ട സബ്ബ് ഇൻസ്പെക്ടർ ശ്രീ .V V വിഷ്ണു അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ലയൺസ് ക്ലബ്ബ് പ്രസിഡന്റും മുൻ UN ഉദ്യോഗസ്ഥനുമായ ശ്രീ. P J സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജനമൈത്രി അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ശ്രീ ബിനോയി തോമസ് ലഹരി വിരുദ്ധ സെമിനാർ നടത്തി ആശംസയറിച്ച് ശബരിമല ലെയ്സൺ ഓഫീസർ Rtd RTO ശ്രീ : സുനിൽ ബാബു,ശ്രീ. എബി പൂണ്ടിക്കുളം (ഭൂമിക – പൂഞ്ഞാർ) റെസിഡന്റ് അസോസിയേഷൻ മുൻസിപ്പൽ കോഡിനേഷൻ ചെയർമാൻ ശ്രീ. റഫീക്ക് പേഴുംകാട്ടിൽ, എന്നിവർ സംസാരിച്ചു.

 

 

സെമിനാറിൽ പങ്കെടുത്തവർക്ക് SI ശ്രീ വിഷ്ണു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്ത പ്രതിജ്ഞ എടുപ്പിച്ചു പ്രോഗ്രാം കോർഡിനേറ്ററും അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജ് ലെക്ച്ചർ : ശ്രീ ബിനോയി ജോർജ്ജ് ചീരാൻ കുഴി സ്വാഗതവും ഈരാറ്റുപേട്ട ജനമൈത്രി പോലീസ് ജനസമിതിയഗ്ഗം ശ്രീ ജോഷി താന്നിയ്ക്കൽ കൃതജ്ഞതയും പറഞ്ഞു. സെമിനാറിൽ റെസിഡന്റ് അസോസിയേഷൻ ഭാരവാഹികളും ജന സമിതി അംഗ്ഗങ്ങളും , സെന്റ് ജോർജ്ജ് കോളേജ് NCC കേഡറ്റുകളും . ഫോട്ടോഗ്രാഫ് അസോസിയഷനും, ഭൂമിക അംഗങ്ങളും പങ്കെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top